30 December Monday

ലക്ഷങ്ങൾ വിലയുള്ള 
ആനക്കൊമ്പുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ആനക്കൊമ്പുമായി 
പിടിയിലായ പ്രതികൾ

ഷൊർണൂർ > ഒരുകിലോ തൂക്കംവരുന്ന ആനക്കൊമ്പുമായി രണ്ടുപേർ ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് അധികൃതരുടെ പിടിയിലായി. പട്ടാമ്പി വടക്കുമുറി കൊല്ലിത്തൊടി വീട്ടിൽ രത്നകുമാർ (49), കള്ളാടിപ്പറ്റ മഞ്ഞളുങ്ങൽ ബിജു നിവാസിൽ ബിജു (38) എന്നിവരാണ് അറസ്റ്റിലായത്. ആറ്‌ ചെറിയ കഷ്‌ണങ്ങളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ആനക്കൊമ്പ്‌. ഇതിന്‌ ലക്ഷങ്ങൾ വിലവരും.

ഓട്ടോയിൽ കടത്തി വിൽപ്പനയ്ക്ക്‌ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും മേലേ പട്ടാമ്പിയിൽ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു. ആനക്കൊമ്പിന്റെ ഉറവിടത്തെയും മറ്റ്‌ കണ്ണികളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കി. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ പി ജിനേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top