തിരുവനന്തപുരം > കുറഞ്ഞ വളത്തിന്റെ ഉപയോഗത്തിലൂടെ അത്യുൽപ്പാദന ശേഷിയുള്ള രണ്ട് പുതിയ ഇനം മരച്ചീനി ഉൽപ്പാദിപ്പിച്ച് കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം. ശ്രീഅന്നം, ശ്രീമന്ന എന്ന ഇനങ്ങൾ ഒരു ഹെക്ടറിൽ 4-0 ടൺ വരെ വിളവ് ലഭിക്കും. 25:12.5:25 കിലോ എൻപികെ വളം നൽകുമ്പോഴുള്ള കണക്കാണിത്. ഇതേ തോതിൽ വിളവ് ലഭിക്കാൻ മറ്റ് അത്യുൽപ്പാദന ഇനങ്ങൾക്ക് 100:50:100 കിലോ എൻപികെ വളം നൽകണം. മറ്റ് അത്യുൽപ്പാദന മരച്ചീനി ഇനങ്ങളെക്കാൾ 25 ശതമാനം വളം മാത്രം മതിയാകും.
പുതിയ ഇനങ്ങൾ വളരെ രുചികരവും പാചക ഗുണവും ഉള്ളതാണെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൂസൻ ജോൺ പറഞ്ഞു. ശ്രീഅന്നം എന്ന പുതിയ ഇനം വിളവെടുത്ത ശേഷം ഒരാഴ്ച കേടുകൂടാതെ ഇരിക്കുമെന്ന പ്രത്യേകതയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..