22 December Sunday

വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ കൈമാറും: മോഹൻലാൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ചൂരൽമല > മോഹൻലാൽ വയനാട് ദുരന്തഭൂമി സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടി അദ്ദേഹം നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ വഴി മൂന്നുകോടി രൂപ കൈമാറുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റാണ് വിശ്വശാന്തി. സൈനീക വേഷത്തിലാണ് മോഹൻലാൽ ഉരുൾപൊട്ടിയ സ്ഥലം സന്ദർശിച്ചത്. ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തിയതിനു ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്.

വ്യക്തിപരമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ സംഭാവന ചെയ്തിരുന്നു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top