തിരുവനന്തപുരം> ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനോട് കൊടും ക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. വിവരം പുറത്തുവന്നതിനു പിന്നാലെ ആയമാരെ അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 7 പേരെ പിരിച്ചുവിട്ടു.
കിടക്കയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ മൂത്രമൊഴിച്ചതിനെ തുടർന്ന് ആയമാർ ഉപദ്രവിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്ക് കയറിയ ആയമാർ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയിലാണ് ഉപദ്രവിച്ചതിന്റെ പാടുകൾ ശ്രദ്ധയിൽപെട്ടത്.
പോക്സോ കേസ് ചുമത്തിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. കുഞ്ഞിനെ ഉപദ്രവിച്ചതിനും വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..