04 December Wednesday

മൂന്നാമത് പെരുവനം ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

തൃശൂര്‍ > 2025 ജനുവരി 3, മുതൽ 5 വരെ പെരുവനത്തുനടക്കുന്ന മൂന്നാമത് പെരുവനം അന്തർദേശീയ ഗ്രാമോത്സവത്തിന്റെ ലോഗോ ദുബായിൽ നടന്ന കേരളോത്സവച്ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിക്ക്‌ നൽകി  പ്രകാശനം ചെയ്തു. ‘കലർപ്പുകൾ’ എന്നതാണ് ഇത്തവണത്തെ പെരുവനം ഗ്രാമോത്സവത്തിന്റെ ഇതിവൃത്തം. മുൻവർഷങ്ങളിലേതുപോലെ ദേശീയ, അന്തർ ദേശീയ തലങ്ങളിൽ പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും അക്കാദമിക് പണ്ഡിതരും ഗ്രാമോത്സവത്തില്‍ പങ്കെടുക്കും.

ഗ്രാമോത്സവത്തിനു മുന്നോടിയായി ചേർപ്പ്‌  വെസ്റ്റിലെ സോപാനം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് നടക്കുന്ന ഗുരുസ്‌മൃതിയില്‍  എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ഡോ. പി നാരായണൻ കുട്ടിയെ അനുസ്മരിക്കും. ഡിസംബര്‍ 8ന് രാവിലെ 9.30ന് ആരംഭിക്കുന്ന ഏകദിന സെമിനാറില്‍ ഡോ. പി പവിത്രൻ, ഡോ കെ എം ഭരതൻ, ഡോ സി കെ ജയന്തി, ഡോ രചിത രവി, ഡോ. സജി മാത്യു, ഡോ. പി പി അബ്ദുൾ റസാഖ്, ഡോ. കെ ഷിബി, പി എം നാരായണന്‍ എന്നിവരും വിവിധ സർവകലാശാലകളിൽ നിന്നുള്ള ഏഴ് ഗവേഷണ വിദ്യാഥികളും പങ്കെടുക്കും. ഡോ കെ ഷിബിയുടെ "കേരളോൽപത്തി ഭാഷ്യങ്ങള്‍: മധ്യകാല കേരള ചരിത്ര രചനകള്‍ വിമർശിക്കപ്പെടുന്നു' എന്ന പുസ്തകം സെമിനാറില്‍ പ്രകാശനം ചെയ്യും. വൈകീട്ട് 5.15ന് ഇന്ത്യയിലെ ആദ്യ ഘടവാദകയായ വിദുഷി സുകന്യ രാംഗോപാലിന്റെ സ്ത്രീതാളതരംഗം പരിപാടിയും ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top