23 December Monday

കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കൊച്ചി > എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോണ്‍ ലിബു ആണ് മരിച്ചത്. ഒന്നര വയസുള്ള ലിനോൺ സഹോദരനാണ്.

നാല് ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെയാണ് ലിയോണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ എച്ച്1എന്‍1 പോസിറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പാനായിക്കുളം ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്. 12നാണ് അവസാനമായി ക്ലാസിൽ എത്തിയത്. അന്നു മുതൽ പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിൽപ്പോയ ലിയോൺ തിങ്കളാണ് ഒളനാടുള്ള വീട്ടിൽ തിരിച്ചെത്തിയത്.പനി ശക്തമായതിനെ തുടർന്ന് തൊട്ടടുത്തുള്ള കാർമൽ ആശുപതിയിൽ ചികിത്സ തേടിയിരുന്നു. സംസ്കാരം വൈകീട്ട് 4ന് കൊങ്ങോർപ്പിള്ളി സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് കഴിഞ്ഞ ദിവസം ഒരു സ്ത്രീയും മരിച്ചു. പൊന്നാനി സ്വദേശി സൈഫുനിസ്സ (47)യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top