22 December Sunday

ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു: വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം > വയനാട്ടിലെ ഉരുൾപൊട്ടലിൽ വെള്ളാർമല ജിവിഎച്ച്‌എസ്‌ സ്കൂൾ പൂർണമായും തകർന്നതായി മന്ത്രി വി ശിവൻകുട്ടി. 49 കുട്ടികൾ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോർട്ട്. സ്കൂൾ പുനഃർ നിർമിക്കുന്നതും തുടർന്നുള്ള പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.  

ഉരുൾപൊട്ടലിൽ മുന്നൂറിലേറെ പേർ മരിച്ചതായാണ്‌ അനൗദ്യോഗിക വിവരം. അവശേഷിക്കുന്ന അവസാനത്തെ മനുഷ്യജീവനും പുറത്തെടുക്കുംവരെ രക്ഷാപ്രവർത്തനം തുടരുമെന്നാണ് ദൗത്യ സം​ഘം അറിയിച്ചത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top