27 December Friday

സിൽവർ ലൈൻ:ഡിപിആർ നൽകിയത് 4 വർഷംമുമ്പ്‌; വേണ്ടത്‌ അന്തിമാനുമതി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

തിരുവനന്തപുരം
അർധഅതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈനിനായി കേരളം വിശദപദ്ധതി രേഖ (ഡിപിആർ) സമർപ്പിച്ച്‌ നാലുവർഷം കഴിഞ്ഞിട്ടും റെയിൽവേ ബോർഡോ കേന്ദ്ര സർക്കാരോ അന്തിമാനുമതി നൽകിയില്ല. പാരിസ്ഥിതികവും സാങ്കേതികവുമായ കാര്യങ്ങളിൽ തടസമുണ്ടെന്ന്‌ പറയുന്ന കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഇതുവരെയും അന്തിമ അനുമതി നൽകാത്തതിന്റെ കാരണം വിശദീകരിക്കുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി അബ്ദുറഹിമാനും ഡൽഹിയിൽ കേന്ദ്രമന്ത്രിയെ 2024 ഒക്‌ടോബർ 16ന്‌ കണ്ടപ്പോൾ സിൽവർ ലൈൻ പദ്ധതിയുടെ കാര്യവും ചർച്ച ചെയ്‌തിരുന്നു. തുടർന്ന്‌ നടന്ന റെയിൽവേ ബോർഡ്‌ യോഗത്തിൽ സിൽവർ ലൈൻ ചർച്ചയായി. പദ്ധതിയുമായി ബന്ധപ്പെട്ട്‌ റെയിൽവേ ബോർഡ്‌ അറിയിപ്പ്‌ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ കേരളം.

 റെയിൽവേ ബോർഡും സംയുക്ത സംരംഭ കമ്പനിയായ കെ റെയിലും തമ്മിൽ സജീവമായി കത്തിടപാടുകൾ നടക്കുന്നുമുണ്ട്‌. 2024 ജനുവരി 16നും കത്തിടപാട്‌ നടന്നു.

പാത ഇരട്ടിപ്പിക്കുമ്പോൾ റെയിൽവേയുടെ വസ്‌തുവകകളെയും ട്രെയിൻ സർവീസുകളെയും എങ്ങനെ ബാധിക്കുമോ അതേ രീതിയിൽ തന്നെയാകും സിൽവർ ലൈൻ വരുമ്പോഴും  ബാധിക്കുക. നിലവിലുള്ള ട്രാക്കിൽനിന്ന് 7.8 മീറ്റർ അകലംപാലിച്ചാണ് സിൽവർ ലൈൻ അലൈൻമെന്റ് നിശ്ചയിച്ചത്. പ്രധാനപ്പെട്ട പാലങ്ങൾ വരുന്നിടങ്ങളിലും നിലവിലുള്ള പാതയിൽനിന്ന് കൃത്യമായ അകലം പാലിച്ചിട്ടുണ്ട്. നിലവിലുള്ള പാത നാലുവരിപ്പാതയാകുമ്പോൾ സ്വീകരിക്കേണ്ട ഡിസൈൻ മാനദണ്ഡങ്ങളും ഡിപിആറിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

z


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top