21 December Saturday

മൈനാ​ഗപ്പള്ളി അപകടം: അജ്മലിനെതിരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ 5 കേസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

പ്രതി അജ്മൽ( ഇടതുവശത്ത്) എംഎല്‍എ സി ആർ മഹേഷിനൊപ്പം

 കരുനാഗപ്പള്ളി  > മൈനാ​ഗപ്പള്ളിയില്‍ സ്കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ അജ്മലിനെതിരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ അഞ്ച് കേസുകൾ. പൊതുമുതൽ നശിപ്പിച്ചതിനും അടിപിടി കേസുകളും ഉൾപ്പെടെ അഞ്ച് കേസുകളാണ് കരുനാഗപ്പള്ളി സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതുകൂടാതെ മലപ്പുറത്ത് ഉൾപ്പെടെ ചന്ദനം കടത്തിയതിനും ചീറ്റിങ് ഉൾപ്പെടെയുള്ള കേസുകളും ഇയാളുടെ പേരിലുള്ളതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ അജ്മലിന്റെ കേസുകളിലെല്ലാം കോൺഗ്രസ് നേതാക്കൾ ഇടപെട്ട് സഹായിക്കുന്ന നിലയും ഉണ്ടായി. ലഹരി ഉപയോഗവും ആഡംബര ജീവിതവും നയിച്ചിരുന്ന അജ്മലിന് സംരക്ഷണം ഒരുക്കിയിരുന്നതും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top