കോതമംഗലം > കോതമംഗലത്ത് 6 വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ട്. കോതമംഗലം നെല്ലിക്കുഴിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
യുപി സ്വദേശിയായ അജാസ് ഖാന്റെ മകളാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..