20 December Friday

സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

പാലക്കാട് > സ്‌കൂൾ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ്‌ മുറിച്ചുകടക്കാൻ ശ്രമിക്കവേ അതേ ബസ്‌ തട്ടി ആറു വയസ്സുകാരി മരിച്ചു. നാരങ്ങപ്പറ്റയിലെ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്. വ്യാഴം വൈകിട്ട്‌ 3.30നാണ്‌ അപകടം.

സ്‌കൂൾ ബസിൽനിന്നിറങ്ങവേ മുന്നോട്ടുനീങ്ങിയ ബസ്‌ തട്ടി വീണ കുട്ടിക്ക്‌ മുകളിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ലിപ്പുഴ ദാറുന്നജാത്ത്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാർഥിയാണ്‌. ഉമ്മ ഹബീബ. സഹോദരങ്ങൾ: അമീൻ, അൻഷിദ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top