19 December Thursday

ആറുവയസുകാരി വീട്ടിനുള്ളിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

എറണാകുളം> കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ അജാസ് ഖാൻ്റെ മകൾ മുസ്കാൻ ആണ് മരിച്ചത്.

രാത്രി ഉറങ്ങാൻ കിടന്ന കുട്ടി പിന്നീട് എഴുന്നേറ്റില്ല എന്നാണ് വീട്ടുകാർ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറൻസിക് വി​ദ​ഗ്ധരും സ്ഥലത്ത് പരിശോധന നടത്തി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top