22 December Sunday

ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കാഞ്ഞങ്ങാട് > ബന്ധു വീട്ടിലെത്തിയ ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ. എണ്ണപ്പാറ പനയാർ കുന്ന് മണ്ണാറയിൽ ഹൗസിൽ എം.കെ. ജോൺ എന്ന തങ്കച്ചൻ (62) നെയാണ് ബേക്കൽ ഡി വൈ എസ് പി. വി വി മനോജ് അറസ്റ്റ് ചെയ്തത്.

ജൂലൈ 21നാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതിയുടെ പേരിൽ പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top