വേങ്ങര> മലപ്പുറം വേങ്ങരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ് (34), കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് (34) എന്നിവരെയാണ് ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും വേങ്ങര പൊലീസും ചേർന്ന് പിടികൂടിയത്.
ബംഗളൂരു,ഗോവ,എന്നിവിടങ്ങളിൽ നിന്ന് യൂസ്ഡ് കാർ വിൽപനയുടെ മറവിലാണ് സംഘം കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിൻറെ നേതൃത്വത്തിൽ എസ്ഐ സി കെ നൗഷാദ്, ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം മനോജ് കുമാർ, എൻ ടി കൃഷ്ണകുമാർ, കെ ദിനേഷ് , കെ പ്രഭുൽ, ജിനീഷ്, വേങ്ങര സ്റ്റേഷനിലെ എഎസ്ഐ മാരായ അശോകൻ, മുജീബ് റഹ്മാൻ, സിപിഒമാരായ അനീഷ്, വിക്ടർ, ആൻറണി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..