22 December Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ഒരാഴ്‌ച വിതരണം ചെയ്‌തത്‌ 89.13 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ജൂലൈ 31 മുതൽ ആഗസ്‌ത്‌ ആറുവരെ വിതരണം ചെയ്‌തത്‌ 89,13,000 രൂപ. വിവിധ ജില്ലകളിൽനിന്നുള്ള 361 പേർക്കാണ്‌ സഹായം ലഭിച്ചത്‌. ജില്ലകളിൽ വിതരണം ചെയ്‌ത തുക (ബ്രാക്കറ്റിൽ ഗുണഭോക്താക്കളുടെ എണ്ണം): തിരുവനന്തപുരം–- 24,92,000 (57), കൊല്ലം–-15,04,000 (79), പത്തനംതിട്ട–- 3,90,000 (3), ആലപ്പുഴ–- 5,45,000 (22), കോട്ടയം–-1,30,000 (3), ഇടുക്കി–-19,000 (1), എറണാകുളം–- 2,34,000 (14), തൃശൂർ–-17,31,000 (104), പാലക്കാട്–-1,01,000 (8), മലപ്പുറം –-1,88,000 (8), കോഴിക്കോട്–-95,000 (9), കണ്ണൂർ–-11,36,000 (37), കാസർകോട്‌–-3,48,000 (16).

വഖഫ്‌ ബോർഡ്‌ 
25 ലക്ഷം നൽകും

വയനാട്ടിലെ ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 25 ലക്ഷം രൂപ നൽകാൻ വഖഫ്‌ ബോർഡ്‌ തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top