22 December Sunday

കാക്കനാട് എംഡിഎംഎയുമായി 9 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

കൊച്ചി > കൊച്ചി കാക്കനാട് എംഡിഎംഎയുമായി ഒൻപത് പേർ പിടിയിൽ. ഹാർവെസ്റ്റ് അപ്പാർട്ട്മെന്റിൽ നടന്ന പാർട്ടിയിൽ നിന്നുമാണ് ഇൻഫോപാർക്ക് പൊലീസ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 13.522 ​ഗ്രാം എംഡിഎംഎയും പിടിച്ചു.

പാലക്കാട് സ്വദേശികളായ ജമീല മൻസിൽ സാദിഖ് ഷാ, ബിഷാരത്ത് വീട്ടിൽ സുഹൈൽ ടിഎൻ, കളംപുറം വീട്ടിൽ രാഹുൽ കെഎം, ആകാശ് കെ, തൃശൂർ സ്വദേശികളായ നടുവിൽപുരയ്ക്കൽ വീട്ടിൽ അതുൽ കൃഷ്ണ, മുഹമ്മദ് റംഷീഖ് പിആർ, നിഖിൽ എംഎസ്, നിധിൻ യുഎം, രാ​ഗിണി എന്നിവരാണ് അറസ്റ്റിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top