22 December Sunday

തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി 49കാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

പാലക്കാട് > ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി സുരേഷ് (49) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് ദാരുണാന്ത്യം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീണു. വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top