22 December Sunday

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം 50കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

വിതുര >  വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. വിതുര കുറവരുകോണം സ്വദേശി ഷാജഹാന്‍ (50) ആണ് അറസ്റ്റിലായത്. പെൺകുട്ടി വീട്ടിൽ ഒറ്റക്കാണെന്ന് മനസിലാക്കിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ഇതേ രീതിയിലുള്ള മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top