23 December Monday

എ എ റഹീമിന്‌ 
ഡിപ്ലോമാറ്റിക് പാസ്പോർട്ട്‌
 കാലാവധി നീട്ടിനൽകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


കൊച്ചി
എ എ റഹീം എംപിയുടെ അംഗത്വകാലാവധി പൂർത്തിയാകുന്ന 2028 മാർച്ച് 31 വരെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിന്റെ കാലാവധി നീട്ടിനൽകാൻ ഹൈക്കോടതി നിർദേശിച്ചു. എംപി എന്നനിലയിൽ വിദേശയാത്രയ്ക്കായി  തിരുവനന്തപുരം മജിസ്ട്രേട്ട്‌ കോടതി ഉത്തരവിനെ തുടർന്ന് രണ്ടുവർഷത്തേക്ക്‌ അനുവദിച്ചിരുന്നു. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുള്ളതിനാൽ  കോടതിയുടെ അനുമതിയോടെയെ റഹീമിന് വിദേശത്ത് പോകാൻ കഴിയുമായിരുന്നുള്ളൂ. രാജ്യസഭാ കാലാവധി പൂർത്തിയാകുന്നതുവരെ നീട്ടിനൽകണമെന്ന ആവശ്യം അനുവദിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

യഥാർഥ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുമ്പോഴാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ലഭിക്കുന്നത്. എംപിയെന്ന നിലയിൽ യാത്രചെയ്യേണ്ടിവരുമ്പോൾ ഡിപ്ലോമാറ്റിക് പാസ്പോർട്ടിന്റെ കാലാവധി നീട്ടിനൽകാതിരിക്കുന്നത് നീതികേടാകുമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. എ എ റഹിമിനുവേണ്ടി അഡ്വ. എസ് കെ ആദിത്യൻ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top