22 December Sunday

കണ്ണൂർ താണയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കണ്ണൂർ > ദേശീയപാതയിൽ താണയ്ക്ക് സമീപം ഓടിക്കോണ്ടിരുന്ന കാറിന് തീപിടിച്ച് കാർ പൂർ‌ണമായി കത്തിനശിച്ചു. കറിലൂണ്ടായിരുന്ന രണ്ട് യാത്രക്കാർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7. 45 നാണ് സംഭവം. തുളിച്ചേരി സ്വദേശി വികാസ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.

മണൽ സ്വദേശി ഇ സുരേന്ദ്രനും കക്കാട് സ്വദേശി റെനിലുമാണ് കാറിലുണ്ടായിരുന്നത്. റെനിലിനുമായി ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ താണയിലെ പെട്രോൾ പമ്പിന് സമീപത്തെത്തിയപ്പോഴാണ് കറിൽ നിന്ന് പുക ഉയരുന്നതായി വണ്ടി ഓടിച്ച സുരേന്ദ്രന് സംശയം തോന്നിയത്. പെട്രോൾ പമ്പിന് മുന്നിലായതിനാൽ  നിർത്താതെ ഓടിച്ച് പോയി കുറച്ച് മുന്നോട്ട് കാർ നിർത്തി. സുരേന്ദ്രൻ ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീഉയർന്നിരുന്നു. ഉടൻ തന്നെ റെനിലിനെയും ഡോർ തുറന്ന് പുറത്തേക്ക് ഇറക്കി. കാഴ്ച പരിമിതിയുള്ള ആളാണ് റെനിൽ. സമീപത്തെ കടകളിൽ നിന്ന് അ​ഗ്നിശമ ന ഉപകരണങ്ങൾകെണ്ടുവന്ന് തീ നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ ആളി പടരുകയായിരുന്നു. തുടർന്ന് അ​ഗ്നിരക്ഷാസേനയെത്തി തീയണച്ചു.

ഓടികൊണ്ടിരുന്ന കാറിൽ നിന്ന് തീ ഉർന്നത് വാഹനയാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. അൽപനേരം താണയിൽ ​ഗതാ​ഗതം തടസപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top