22 December Sunday

പാറശ്ശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തിരുവനന്തപുരം > പാറശ്ശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവരാജ് (45) പ്രിയ (40) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

സെല്‍വരാജിന തൂങ്ങിയ നിലയിലും ഭാര്യ പ്രിയ കട്ടിലിലുമായാണ് കണ്ടെത്തിയത്. സേതു, പ്രീതു  എന്നിവർ മക്കളാണ്.  എറണാകുളത്തായിരുന്ന മകന്‍  ഇന്നലെ രാത്രി വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലും ആണ് കണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top