തിരുവനന്തപുരം > ശ്രീകാര്യം കോളജ് ഓഫ് എൻജിനിയറിങ്(സിഇടി) കാന്റീനിലെ ഭക്ഷണത്തിൽനിന്നും ചത്ത പല്ലിയെ കണ്ടെത്തി. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാന്റീനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് കാന്റീൻ താത്കാലികമായി അടച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർഥികളാണ് സാമ്പാറിൽനിന്നും ചത്ത പല്ലിയെ കണ്ടെത്തിയത്. കാന്റീനിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതിന് ശേഷം മാത്രമേ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളുവെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..