പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം നടത്തുന്നതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എൽഡിഎഫിന്റെ വിജയം അട്ടിമറിക്കാനാണ് ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം, വ്യാജമദ്യം, വ്യാജ ഐഡന്റിറ്റി കാർഡ് എന്നിവയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ജയത്തിനായി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സ്പിരിറ്റ് ഒഴുക്കുകയാണ്. സംശയമുള്ള എല്ലാ സ്ഥലത്തും പൊലീസും എക്സൈസും ഇലക്ഷൻ കമ്മീഷനും പരിശോധന നടത്തണം.
കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്. അതിന്റെ തെളിവാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് കെ മുരളീധരൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. താൻ വ്യക്തിക്ക് വേണ്ടിയല്ല വോട്ട് ചോദിക്കുന്നത് ചിഹ്നത്തിനാണ് എന്നു പറഞ്ഞതോടെ എല്ലാം എല്ലാവർക്കും ബോധ്യമായി. കെ മുരളീധരൻ തികഞ്ഞ ആർഎസ്എസ് വിരുദ്ധനാണ്. കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നയാളാണ്. മറ്റുള്ള കോൺഗ്രസുകാരെ പോലെ അല്ല. കരുണാകരന്റെ കുടുംബവുമായി ബന്ധമുള്ള ഒട്ടേറെ കോൺഗ്രസുകാർ സിപിഐ എമ്മിനെ എതിർക്കുന്നില്ല. പാലക്കാട് മൽസരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ആവർത്തിച്ച കെ മുരളീധരന്റെ പ്രസ്താവന എൽഡിഎഫ് അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിൻ്റെ നിലപാടല്ല മുരളീധരന്. മൽസരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ചെന്നിത്തലയും മുൻപ് പറഞ്ഞിട്ടുണ്ടെന്നും കെപിസിസി നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..