22 December Sunday

വി ഡി സതീശൻ 
നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


പാലക്കാട്‌
മഹിളാ കോൺഗ്രസ്‌ നേതാവായിരുന്ന സിമി റോസ്‌ബെല്ലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷനേതാവ്‌ നിലപാട്‌ വ്യക്തമാക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ.

വി ഡി സതീശൻ സ്വയം അന്വേഷണം ആവശ്യപ്പെടണമായിരുന്നു. മറുപടി പറയാതിരിക്കുന്നത്‌ ഭൂഷണമല്ല. പൊലീസ്‌ സേനയുമായി ബന്ധപ്പെട്ട്‌ പി വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ കർശനമായി പരിശോധിക്കും. ഏത്‌ പ്രമാണിയായാലും സർക്കാർ നടപടി എടുക്കും. ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ്‌ മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്‌.

ഗുരുതരമായ ആഭ്യന്തര വീഴ്‌ചകൾ യുഡിഎഫ്‌ കാലത്താണ്‌ ഉണ്ടായിട്ടുള്ളത്‌.  പക്ഷേ, വി ഡി സതീശൻ പറഞ്ഞത്‌ തങ്ങളുടെ കാലം സ്‌കോട്‌ലാൻഡ്‌ മാതൃകയിലുള്ളതായിരുന്നുവെന്നാണ്‌. ഇത് അപഹാസ്യമാണെന്നും എ കെ ബാലൻ പാലക്കാട്‌ മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top