23 December Monday

ഹൃദയസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കൊച്ചി
ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന്‌ ഹൃദയസംഗമം സംഘടിപ്പിച്ചു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ ഐഎംഎ ഹൗസിൽ കൊച്ചി മെട്രോ റെയിൽ എംഡി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ലിസി ആശുപത്രി ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ അധ്യക്ഷനായി.  
ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് റിനൈ മെഡിസിറ്റിയിലെ അനസ്‌തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എബ്രഹാം ചെറിയാന്  സമ്മാനിച്ചു. പ്രശംസാപത്രവും ഫലകവും 50,000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. ഹൃദയാരോഗ്യ ചർച്ചയും നടന്നു.
ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. റോണി മാത്യു കടവിൽ, ഡോ. സുജിത് ജോസ്, ലിമി റോസ് ടോം എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top