19 December Thursday

ആലപ്പുഴയിൽ കുറുവ സം​ഘത്തിലെ ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ആലപ്പുഴ > ആലപ്പുഴയിൽ കുറുവ സം​ഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്‌നാട് സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. സം​ഘത്തിലെ ഒരാൾ രക്ഷപ്പെട്ടു. സന്തോഷ് സെൽവം എന്നയാളാണ് രക്ഷപ്പെട്ടത്. മണ്ണഞ്ചേരി പൊലീസ്‌ കുണ്ടന്നൂരിൽനിന്ന്‌ ഇവരെ പിടികൂടിയതായാണ്‌ സൂചന. പ്രദേശത്ത്‌ പൊലീസ്‌ വ്യാപക തെരച്ചിൽ തുടരുകയാണ്‌.

പ്രദേശത്ത് കുറുവസംഘം കൂട്ടംചേർന്ന്‌ താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ്‌ പ്രതികൾ പിടിയിലായത്‌. ഇതോടെ സ്‌ത്രീകളടക്കമുള്ള വലിയ സംഘം പൊലീസിനെ വളഞ്ഞു. സംഘർഷത്തിനിടെയാണ്‌ ഒരാൾ രക്ഷപ്പെട്ടത്‌. ഇയാളുടെ കൈയിൽ വിലങ്ങുണ്ട്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top