കിളിമാനൂർ > ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാർ കത്തി നശിച്ചെങ്കിലും യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. ദേശീയപാതയിൽ തോട്ടക്കാടിനും ചാത്തൻപാറയ്‌ക്കും ഇടയിൽ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ആറ് യാത്രക്കാർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു.
യാത്രക്കിടയിൽ വാഹനത്തിൽ നിന്നും തീയും പുകയും വരുന്നത് കണ്ട് ഉടൻ കാർ റോഡ് അരികിലേക്ക് ഒതുക്കി. യാത്രക്കാർ വേഗം പുറത്തിറങ്ങി ദൂരേക്ക് മാറി നിൽക്കുകയായിരുന്നു. നിമിഷങ്ങൾക്ക് അകം കാറിൽ തീ പടർന്ന് പിടിച്ചു. കാറിന്റെ മുൻ ഭാഗവും ഉൾവശവും പൂർണ്ണമായും കത്തി തീർന്നു. ആറ്റിങ്ങൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് സംഘമാണ് തീ കെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..