14 November Thursday

നക്ഷത്രചിഹ്നമിടാത്തതാക്കിയത് ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ: സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

തിരുവനന്തപുരം > നിയമസഭ സമ്മേളനത്തിനിടയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇന്ന് സഭ പരിഗണിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങളുടെ നോട്ടീസിൽ നക്ഷത്ര ചിഹ്നമിട്ടതിനെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയത് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടുവെന്നും തദ്ദേശീയ പ്രാധാന്യമുള്ളതും ഊഹാപോഹങ്ങൾ ഉൾക്കൊള്ളുന്നതുമായ ചോദ്യങ്ങളായിരുന്നു അത്തരത്തിൽ മാറ്റിയതെന്നും ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ അംഗങ്ങൾക്കും അവരുടെ ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവകാശമുണ്ട്. ഒരു ചോദ്യം നക്ഷത്രചിഹ്നമിട്ടോ അല്ലാതെയോ അനുവദിക്കണമെന്നത് സംബന്ധിച്ച തീരുമാനം നിയമസഭാ ചട്ടങ്ങൾക്കും സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ രൂപം

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
ഇന്ന് സഭ പരിഗണിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങളുടെ നോട്ടീസിൽ നക്ഷത്ര ചിഹ്നമിട്ടതിനെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു.

എല്ലാ ചോദ്യങ്ങളും തുല്യമായി പരിഗണിക്കുന്നതാണ്
എല്ലാ അംഗങ്ങൾക്കും അവരുടെ ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവകാശമുണ്ട്. ഒരു ചോദ്യം നക്ഷത്രചിഹ്നമിട്ടോ അല്ലാതെയോ അനുവദിക്കണമെന്നത് സംബന്ധിച്ച തീരുമാനം നിയമസഭാ ചട്ടങ്ങൾക്കും സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും അനുസരിച്ചാണ്.

തെറ്റായ വ്യാഖ്യാനങ്ങൾ
പ്രതിപക്ഷം ഉന്നയിച്ച ചില ചോദ്യങ്ങൾ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത് സംബന്ധിച്ച് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഈ ചോദ്യങ്ങളെല്ലാം തദ്ദേശീയ പ്രാധാന്യമുള്ളതും ഊഹാപോഹങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു.

പ്രചാരണം നിയമവിരുദ്ധം

ചില അംഗങ്ങൾ തങ്ങളുടെ ചോദ്യങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് നിയമസഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചോദ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ സഭയിൽ ചർച്ച ചെയ്യുന്നതുവരെ പുറത്തുവിടാൻ പാടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top