മലപ്പുറം > മലപ്പുറം കോണ്ടോട്ടിയിൽ ജനലിന്റെ കട്ടിള ദേഹത്തുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. പുളിയക്കോട് സ്വദേശി മൂസിൻ- ജുഹൈന തസ്നി ദമ്പതികളുടെ മകൻ നൂർ അയ്മനാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോട് കൂടിയായിരുന്നു അപകടം.
ജുഹൈന തസ്നി പഠനാവശ്യത്തിനായി കോളേജിലേക്ക് പോയ സമയം മുത്തച്ഛനോടൊപ്പം ടെറസിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ചാരി വച്ച പഴയ ജനൽ കട്ടിള മറിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..