22 December Sunday

താമരശേരിയിൽ ബസിലെ ഹൈഡ്രോളിക് ഡോറിനിടയിൽ കുടുങ്ങി വിദ്യാർഥിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കോഴിക്കോട് > താമരശേരിയിൽ സ്വകാര്യ ബസിലെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ രാവിലെ താമരശേരി - കട്ടിപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ  സംഭവം. പരിക്കേറ്റ കുട്ടിയെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടതായും കുടുംബം പരാതിപ്പെട്ടു.

ബസ് പുറപ്പെട്ടപ്പോൾ ഡോർ അടയ്ക്കുകയും കുട്ടി അതിനിടയിൽ  കുടുങ്ങുകയായിരുന്നു. തിരക്ക് കാരണം കുട്ടിയ്ക്ക് ബസിനകത്തേക്ക്അ കത്തേക്ക് കയറാനായിരുന്നില്ല. ഡോറിനിടയിൽ  കുട്ടി കുടുങ്ങിയതിനു ശേഷം ബസ്  രണ്ട്‌ സ്‌റ്റോപ് ദൂരം സഞ്ചരിച്ചു. പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിക്കാൻ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും പെൺകുട്ടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top