23 December Monday

നെല്ലിയാമ്പതിയിൽ പുലി പശുവിനെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

കൊല്ലങ്കോട് >  നെല്ലിയാമ്പതി മട്ടത്തുപാടിയിൽ പുലി പശുവിനെആക്രമിച്ചു. പാടികളിലെ പശുക്കളെ മേയാൻ വിട്ട മിന്നാമ്പാറ തേയില തോട്ടത്തിന് അരികിൽ നിന്നാണ് പുലി പശുവിനെ ആക്രമിച്ചത്.വ്യാഴം ഉച്ചയ്ക്ക് 12 ഓടെയാണ്  ആക്രമിച്ചത്.

വിവിധ പാടികളിലെ പശുക്കളെ ഒന്നിച്ചു കൊണ്ടു പോയി  മേയ്ക്കുന്ന അയ്യാവ് ആണ് സംഭവം കണ്ടത്.  മറ്റു പശുക്കൾ  ഓടിനടന്ന് വെപ്രാളത്തിൽ ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അയ്യാവ്‌ ഒച്ച വച്ച് പുലിയെ ഓടിച്ചു വിട്ടു. പിൻകാലിലും മുതുകിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റു.

 ചന്ദ്രമല എസ്റ്റേറ്റ് മട്ടത്തുപാടി യിലെ ലീല ദിവാകരൻ ദമ്പതികളുടെ രണ്ടു പശുക്കളിൽ കറവയുള്ള  ഒന്നിനെയായിരുന്നു പുലി പിടിച്ചത്. വനം ഉദ്യോഗസ്ഥരും മൃഗഡോക്ടറും സ്ഥലത്തെത്തി  പരിശോധന നടത്തി പശുവിന് ചികിത്സ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top