24 December Tuesday

കോൺഗ്രസ്‌–ബിജെപി ഡീൽ യാഥാർഥ്യം: എ വി ഗോപിനാഥ്‌

വേണു കെ ആലത്തൂർUpdated: Wednesday Oct 23, 2024


പാലക്കാട്‌
കോൺഗ്രസ്‌–- ബിജെപി ഡീൽ യാഥാർഥ്യമാണെന്നും കോൺഗ്രസിനെ ശരിക്ക്‌ മനസ്സിലാക്കിയവർ ആ പാർടിയിൽ തുടരില്ലെന്നും മുൻ ഡിസിസി പ്രസിഡന്റും  കോൺഗ്രസ്‌ നേതാവുമായിരുന്ന എ വി ഗോപിനാഥ്‌. ‘പാലക്കാട്‌ നഗരസഭ ബിജെപിക്ക്‌ കൊടുത്ത്‌ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിനെ ജയിപ്പിക്കുന്ന ഡീലാണ്‌ നടക്കുന്നത്‌.  കോൺഗ്രസിന്റെ കുത്തകയായിരുന്ന നഗരസഭയാണ്‌ ഇപ്പോൾ ബിജെപി ഭരിക്കുന്നത്‌. 

നഗരസഭയിലെ ബിജെപി ഭരണം അഴിമതിയിൽ മുങ്ങിയിട്ടും അതിനെതിരെ  സമരം നടത്താൻ കോൺഗ്രസ്‌ തയ്യാറല്ല.  സംസ്ഥാന സർക്കാരിനെതിരെ  സമരം നടത്തുന്ന  കോൺഗ്രസ്‌, എന്തുകൊണ്ടാണ്‌ നഗരസഭയിലേക്ക്‌ അത്തരമൊരു സമരം സംഘടിപ്പിക്കാത്തത്‌? ഗോപിനാഥ്‌ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top