22 December Sunday

ഇടതുപക്ഷ അടിത്തറ തകർക്കാൻ ഗൂഢാലോചന: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


ആലപ്പുഴ
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ മറവിൽ ഇടതുപക്ഷ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ പശ്‌ചാത്തലമൊരുക്കുകയാണെന്ന്‌  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. പി കൃഷ്‌ണപിള്ള ദിനാചരണത്തിൽ വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിലും കണ്ണർകാട്‌ ചെല്ലിക്കണ്ടത്തും നടന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ്‌ പരാജയത്തോടെ ഇടതുപക്ഷ പ്രസ്ഥാനം ആകെ വാടിപ്പോയ നാടല്ല കേരളം. ഒരു ജാതിപ്രമാണിയും ഇന്ന്‌ സാധാരണക്കാരെ കടന്നാക്രമിക്കാത്തത്‌  കമ്യൂണിസ്‌റ്റുകാർ വളർത്തിയെടുത്ത സാമൂഹ്യബോധം നിലനിൽക്കുന്നതുകൊണ്ടാണ്‌. ബിജെപിയെ ചെറുക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കരുത്ത്‌ വർധിക്കണം.

ഭാവികേരളത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ പിണറായി സർക്കാർ നടത്തുന്നത്‌. എന്നാൽ, വളർച്ചയെ തടസപ്പെടുത്തുകയാണ്‌ കേന്ദ്രം. അതിനെതിരായ ജനരോഷം രൂപപ്പെടുത്തുന്നതിനു പകരം നിരന്തരം നുണ പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ പിന്തുണയോടെ കുറവുകൾ കണ്ടെത്തി തിരുത്തേണ്ടവ തിരുത്തിയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. എന്നാൽ കോൺഗ്രസും  ബിജെപിയും ഒരു തെറ്റും പറ്റാത്ത, ഒരുകുറവുമില്ലാത്ത പാർടാകളായാണ്‌ മാധ്യമങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top