22 December Sunday
പുരസ്‌കാര നിറവിൽ കാവല്ലൂർ ഗംഗാധരൻ

ജലമില്ലാ ദ്വീപറിഞ്ഞു; വേരിറക്കി ജലമിറക്കി; ജലസംരക്ഷണ മാതൃകൾ ഒരുക്കി കാവല്ലൂർ ഗംഗാധരൻ

സി എ പ്രേമചന്ദ്രൻUpdated: Wednesday Oct 9, 2024

തൃശുർ > ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ഉൾക്കടൽ ദ്വീപിൽ വർഷങ്ങളോളം നീണ്ട ജീവിതം. ഓരോ തുള്ളി വെള്ളത്തിന്റേയും വിലയറിഞ്ഞ നാളുകൾ.  ആ അനുഭവത്തിൽ നിന്ന്‌   കാവല്ലൂർ ഗംഗാധരൻ എന്ന എൻജിനിയറെ ജലപ്രേമിയാക്കി. ജലസംരക്ഷണ മാതൃകൾ ഒരുക്കി അദ്ദേഹം ജനങ്ങളെ പഠിപ്പിക്കുകയാണ്‌. ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയാണ്‌. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഷിപ്പിങ് ആന്റ്‌ ട്രാൻസ്‌പോർടിങ് ... അസി. മാനേജരായിരുന്ന ഇരിങ്ങാലക്കുട പടിയൂർ സ്വദേശി കാവല്ലൂർ ഗംഗാധരൻ.  

ഗുജറാത്ത് കച്ചിലെ മുദ്ര പോർട്ടിൽ നിന്നും ( നാല്‌ കിലോ മീറ്റർ അകലെ  കണ്ടൽകാടുകളാൽ വളഞ്ഞ അഞ്ച് ഏക്രയോളം വരുന്ന ഉപ്പുവെള്ളത്താൽ ചുറ്റപെട്ട കുടിവെള്ളമില്ലാത്ത  നവിനാർ  ദ്വീപിലെ വർഷങ്ങളോളം നീണ്ട ജീവിതമാണ് കാവല്ലൂർ ഗംഗാധരനെ ജലപ്രേമിയാക്കി മാറ്റിയത്. വേലിയിറക്ക സമയത്ത് മാത്രം കര വെക്കുന്ന ഗൾഫ് ഓഫ് കച്ചിലെ  ഉൾകടലിലുള്ള ചങ്ക, ബ്യൂറൽ എന്നീ സ്ഥലങ്ങളിലെ ദീപസ്തംഭം നിർമ്മാണത്തിന് നേതൃത്വം കൊടുത്തതും വെള്ളത്തിൻ്റെ മൂല്യം മനസാലാക്കാൻ കഴിഞ്ഞതാ.

രണ്ട് പതിറ്റാണ്ടു കാലത്തോളമായി സ്വന്തം കുടിയിരിപ്പുപറമ്പിൽ വിവിധ രീതികളിലുള്ള ജലസംരക്ഷണ മാതൃകകൾ ഉണ്ടാക്കി അനേകം പേരെ ബോധവത്കരണം നടത്തുന്നതിനോടൊപ്പം ലക്ഷക്കണക്കിന് ലിറ്റർ മഴവെള്ളത്തെ ഓരോ വർഷവും ഗംഗാധരൻ ഭൂമിക്കടിയിൽ സംഭരിക്കപ്പെടുന്നു.കിണർ റീചാർജ്ജിങ്ങ് ,സ്വന്തം റോഡിൽ ഡ്രൈ വാട്ടർ ടാങ്ക് ഉണ്ടാക്കി, മുറ്റത്ത് ചിരട്ട ഉപയോഗിച്ചും, കാർപോർച്ചിൽ മഴക്കുഴികുത്തിയും, മണൽ പില്ലറുകൾ ഉണ്ടാക്കിയും, മഴ വെള്ളത്തെ എളുപ്പത്തിലും വേഗത്തിലും ഭൂമിക്കടിയിലേക്ക് കൊണ്ടുപോകാമെന്ന് തെളിയിക്കുകയാണ് ഗംഗാധരൻ.PWDറോഡ് സൈഡ് കാന അടി കോൺക്രീറ്റ് ചെയ്യാത്ത പക്ഷം ഒഴുകി പോകുന്ന മഴവെള്ളം നല്ലൊരു ഭാഗം ഭൂമിക്കടിയിലേക്ക് കൊണ്ടുപോകാമെന്ന് ഗംഗാധരൻ ഉണ്ടാക്കിയ മാതൃക വർക്ക് ചെയ്യിച്ച് കാണിച്ച് തെളിയിക്കുകയാണിവിടെ.

മരത്തിൻ്റെ വേരുകൾക്കും ഭൂജലം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന ലഘുപരിക്ഷണ മാതൃകയും ഗംഗാധരൻ്റെ വീട്ടിൽ കാണാൻ കഴിയും. അദ്ദേഹം തികഞ്ഞ പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. അതുമായി ബന്ധപ്പെട്ട് വീട്ടിൽ ചപ്പുചവറുകൾ മാത്രമല്ല മാലിന്യം ഒന്നു കത്തിക്കാറില്ല. ഇതെല്ലാം മുൻനിർത്തിയാണ് അദ്ദേഹത്തിന് ദേശീയ ജലപുരസ്കാരവും, വാട്ടർ ഹീറോ പദവി, ആറിൽ പരം മഴവെള്ള സംരക്ഷണ മാർഗ്ഗങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിചിട്ടുണ്ട്.. കഴിഞ്ഞ വർഷത്തെ സംസ്ഥാന പരിസ്ഥിതി മിത്രം അവാർഡ് ലഭിച്ചിട്ടുണ്ട്.ഇന്ത്യ ബുക്ക് ഓഫ്റക്കാഡ് വിജയി യായ ഗംഗാധരൻ നിലവിൽ സെൻറർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്മെൻ്റ് ആൻ്റ് മാനേജ്മെൻ്റ് വാട്ടർ വൊളൻ്റിയറാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top