19 December Thursday

തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

ചെന്നൈ > തമിഴ്‌നാട്ടിലെ വേലൂരിൽ 22 കാരിയെ പുലി കടിച്ചുകൊന്നു. ദുരം ഗ്രാമവാസിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അഞ്ജലി പശുവിനെ മേയ്ക്കാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ പോയതായിരുന്നു. വൈകുന്നേരമായിട്ടും  തിരികെ എത്താത്തിനെ തുടർന്ന് അച്ഛൻ നടത്തിയ പരിശോധനയിലാണ് അഞ്ജലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിലാണ് യുവതിയെ പുലി കടിച്ചുകൊന്നതാണെന്ന് സ്ഥിരീകരിച്ചത്. കെ വി കുപ്പം വനമേഖലയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അഞ്ജലി ബിരുദ വിദ്യാർഥിനിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top