19 December Thursday

ബിജെപി –കോൺഗ്രസ്‌ ഡീൽ ആരോപണം ഗൗരവകരം: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

പാലക്കാട്‌> പാലക്കാട്‌ ബിജെപി –-കോൺഗ്രസ്‌ ഡീലിന്റെ ഭാഗമായാണ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായതെന്ന സരിന്റെ ആരോപണം ഗൗരവകരമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി. വട്ടിയൂർക്കാവിൽ മൂന്നാംസ്ഥാനത്തുനിന്നാണ്‌ സിപിഐ എം അട്ടിമറി വിജയം നേടിയത്‌. പാലക്കാടും ഇത്‌ ആവർത്തിക്കും.

പാലക്കാടിന്റെ എംഎൽഎയായിരുന്നയാൾ വടകരയിലേക്ക്‌ മത്സരിക്കാൻ പോയപ്പോൾ തന്നെ ബിജെപിയുമായി ഡീൽ ഉറപ്പിച്ചിരുന്നുവെന്ന സരിൻ ഉന്നയിച്ച വിഷയം അതീവഗുരുതരവും രാഷ്‌ട്രീയ പ്രസക്തവുമാണ്‌. വടകരയിലെ സിറ്റിങ് എംപി മുരളീധരനെ ദുരൂഹ സാഹചര്യത്തിൽ തൃശൂരിലേക്ക്‌ മാറ്റുകയും ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയെ വടകരയിൽ കൊണ്ടുവന്ന്‌ അപ്രതീക്ഷിത നീക്കം നടത്തിയതുമൊക്കെയായി സംശയിക്കാൻ ഏറെയുണ്ട്‌.

പ്രതിപക്ഷ നേതാവ്‌ ബിജെപിയുമായി ഡീലുറപ്പിക്കുകയും സിപിഐ എമ്മിനെ കടന്നാക്രമിക്കുകയും ചെയ്യുന്നു. സരിൻ ഉന്നയിച്ച കാര്യങ്ങൾ കേരളം ഗൗരവ പൂർവം ചർച്ച ചെയ്യണം. കോൺഗ്രസിൽ ജനാധിപത്യമില്ല. സരിന്റെ ആരോപണങ്ങൾക്ക്‌ കോൺഗ്രസ്‌ മറുപടി പറയണമെന്നും എ എ റഹിം മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top