14 November Thursday

ബിജെപി സർക്കാർ ഭരണഘടനയ്‌ക്കുമേലെ ബുൾഡോസർ കയറ്റുന്നു: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Friday Apr 22, 2022

കാസർകോട്‌> രാജ്യത്ത്‌ ബിജെപി ഭരണത്തിൽ ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും മേലെ ബുൾഡോസർ കയറ്റുകയാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം . കുമ്പളയിൽ  ഭാസ്‌കരണ കുമ്പള രക്തസാക്ഷി ദിനാചരണ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിൽ തുടങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല വഴി ഡൽഹിയിലെത്തിയ ബുൾഡോസർ രാജിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിനാകുന്നില്ല. ഡൽഹിയിൽ വീടും കടകളും തകർക്കുന്നത്‌ തടയാനെത്തിയത്‌ സിപിഐ എം പൊളിറ്റബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ്‌.

എവിടെയായിരുന്നു രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. തങ്ങൾ നിസ്സഹായരാണെന്നാണ്‌ കോൺഗ്രസ്‌ പറയുന്നത്‌. 1992ൽ ബാബറി മസ്‌ജിദ് തകർത്തപ്പോൾ സർവ അധികാരവുമുണ്ടായിരുന്ന കോൺഗ്രസ്‌ ഇതേ നിസഹായതയാണ്‌ കാണിച്ചത്‌. ഹിന്ദി നിർബന്ധമാക്കി വ്യത്യസ്‌ത ഭാഷകൾക്ക്‌ മേലും ബുൾഡോസർ കയറ്റുകയാണ് ബിജെപി. ഇതൊക്കെ കണ്ടിട്ടും മാധ്യമങ്ങൾ കണ്ണുചിമ്മുകയാണെന്ന്‌  റഹീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top