04 December Wednesday

അഭിമന്യു കേസ്‌ ബുധനാഴ്‌ച പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

കൊച്ചി> മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്‌  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്‌ച പരിഗണിക്കും. ഒക്ടോബറിൽ പ്രാരംഭവാദം തുടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന്‌ അഭ്യർഥിച്ച്‌ പ്രതിഭാഗം ആ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചു.

രേഖകൾ നേരത്തേ നൽകിയിട്ടുണ്ടെന്ന്‌ പ്രോസിക്യൂഷൻ വ്യക്തമാക്കി. രേഖകളെല്ലാം കൃത്യമായി നൽകിയിട്ടുണ്ടെന്ന്‌ നിരീക്ഷിച്ചു. തുടർന്ന്‌ കേസ്‌ പരിഗണിക്കുന്നതും അപേക്ഷ തീർപ്പാക്കുന്നതും ഡിസംബറിലേക്ക്‌ മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top