02 December Monday

അബു എബ്രഹാം സ്മരണിക പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

തിരുവനന്തപുരം > കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് സെന്റർ ഫോർ ആർട്ട്‌ ആൻഡ് കൾച്ചറൽ സ്റ്റഡീസി ന്റെ  സ്മരണിക പ്രകാശനം ചെയ്യുന്നു. അബുവിന്റെ ഇരുപത്തി രണ്ടാം ചരമവാർഷിക ദിനമായ ഡിസംബർ 2 വൈകുന്നേരം 5 മണിക്ക് വെള്ളയമ്പലം വിസ്മയാസ് മാക്സ് കാമ്പസിലാണ്  പരിപാടി.

പ്രദീപ്‌ പനങ്ങാട്‌ അധ്യക്ഷനാകും. പരിപാടിയിൽ ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ചിത്രകാരി സജിത ശങ്കറിന് പുസ്തകം നൽകി പ്രകാശനം ചെയ്യും. മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ,  കാർട്ടൂണിസ്‌റ്റ് ടി കെ സുജിത് എന്നിവർ അബു അനുസ്മരണ പ്രഭാഷണം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top