കുന്നംകുളം> കിഴൂർ ശ്രീ വിവേകാനന്ദ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച 13 എബിവിപിക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ചെയർപേഴ്സൺ സ്ഥാനാർഥിയടക്കമുള്ള 4 എബിവിപി നോമിനേഷൻ സ്‌ക്രൂട്ടിനിയിൽ തള്ളിയതിനെ തുടർന്ന് പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയിൽ കയറി മുഴുവൻ നോമിനേഷനുകളും കീറിക്കളഞ്ഞ സംഭവത്തിലാണ് എബിവിപിക്കാർക്കെതിരെ കുന്നംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്.
8 പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയുമാണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചതിനും അധ്യാപകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. സംഭവത്തിൽ 8 എബിവിപി പ്രവർത്തകരെ കോളേജിൽനിന്ന് അന്വേഷണ വിധേയമായി താൽക്കാലികമായി പുറത്താക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..