തിരുവനന്തപുരം > കെഎസ്‌ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ചൊവ്വാഴ്‌ചമുതൽ നിരത്തിൽ ഇറങ്ങും. ആനയറയിലെ സ്വിഫ്‌റ്റ് ആസ്ഥാനത്ത് പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷനാകും.
സ്വിഫ്‌റ്റിന്റെ തനതുഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 40 സീറ്റുള്ള ബസ് ഒന്നിന് 39.8 ലക്ഷം രൂപയാണ് വില. വൈഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക് ഒരു ജിബി നെറ്റ് സൗജന്യമാണ്. ചെറിയ നിരക്ക് നൽകിയാൽ കൂടുതൽ ഡാറ്റ അനുവദിക്കും.
എല്ലാ സീറ്റിലും മൊബൈൽ ചാർജർ സൗകര്യം, റീഡിങ് ലാമ്പുകൾ, കുപ്പിവെള്ളം വയ്‌ക്കാനുള്ള സൗകര്യം, മ്യൂസിക് സിസ്റ്റം, ടിവി, സൈഡ് കർട്ടനുകൾ, സീറ്റ് ബെൽറ്റുകൾ എന്നിവയുമുണ്ട്. പുഷ്‌ബാക്ക് സീറ്റാണ്. സൂപ്പർ ഫാസ്റ്റ് ബസിനേക്കാൾ കൂടുതലും നിലവിലുള്ള എസി ബസിനേക്കാൾ നിരക്ക് കുറവുമായിരിക്കും. ആദ്യഘട്ടത്തിൽ 10 ബസാണ് പുറത്തിറക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..