14 October Monday

ചെങ്ങന്നൂരില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 25, 2022

ചെങ്ങന്നൂര്‍> കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു.വെള്ളിയാഴ്ച്ച പകല്‍  ഒരു മണിയോടെ എം സി റോഡില്‍ കല്ലിശ്ശേരി പാലത്തിനു സമീപം സെന്‍ട്രല്‍ ബാങ്കിന് എതിര്‍വശം വച്ചാണ് അപകടമുണ്ടായത്.

ഗുരുവായൂരില്‍ നിന്നും അടൂരിലേക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎല്‍04 ക്യു 9697 നമ്പര്‍ ബോക്‌സര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ചാരുംമൂട് ചുനക്കര തെക്ക് കൊപ്പാറയില്‍ എ.ജെ വില്ലയില്‍ അലന്‍ ജെ തോമസ്(27), ബന്ധുവായ ചാരുംമൂട് ചുനക്കര തെക്ക് ചുനക്കര നമ്പോഴില്‍ ജയിന്‍ വില്ലയില്‍ ജന്‍സി ആന്‍ ജോസ്(25) എന്നിവരാണ് മരിച്ചത്.

തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനാണ് ജെന്‍സി.  ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top