29 December Sunday

സൈക്കിളിൽ ടിപ്പറിടിച്ച് മദ്റസാ വിദ്യാർഥിക്ക് ദാരുണാന്ത്യം; രണ്ടു വിദ്യാർഥികൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മാണിയൂർ (കണ്ണൂർ)> കണ്ണൂർ വേശാലയിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസാ വിദ്യാർഥി മരിച്ചു. വേശാലയിലെ ഇസ്‌മൈൽ സഖാഫിയുടെ  മകൻ മുഹമ്മദ് ഹാദി (10) ആണ് മരിച്ചത്. റബീഹ് (13), ഉമൈദ് (14) എന്നീ വിദ്യാർഥികൾക്ക് പരിക്കേറ്റു. വേശാല ഖാദിരിയ മദ്റസാ വിദ്യാർഥികളാണ് മൂവരും.

ശനി  രാവിലെ 9.30 ഓടെ വേശാല എൽപി സ്കൂളിന് സമീപമാണ് അപകടം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾ ഓടിച്ചിരുന്ന സൈക്കിളിൽ ചെങ്കല്ല് കയറ്റിവന്ന ടിപ്പർലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top