തിരുവനന്തപുരം > കെ- റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ജൂനിയർ അസിസ്‌റ്റന്റ് റോഡുമുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. ഭിന്നശേഷിക്കാരിയായ പൂവാർ കൊടിവിളാകം ശ്രീശൈലത്തിൽ വി നിഷ (39) ആണ് മരിച്ചത്. ബുധൻ രാവിലെ 10.30ന് ആയിരുന്നു അപകടം. ഇരുകാലുകൾക്കും ശേഷിയില്ലാത്ത നിഷ ഊന്നുവടികളുടെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.
ബുധൻ രാവിലെ 10.30ന് ആയിരുന്നു അപകടം. വഴുതക്കാട് ട്രാൻസ് ടവറിലുള്ള ഓഫീസിൽ പോകുന്നതിനുവേണ്ടി വനിതാകോളേജിന് മുന്നിൽ ബസിറങ്ങി റോഡ് കടന്നുപോകാൻ ശ്രമിക്കുമ്പോൾ കെഎസ്‌ആർടിസി ബസിടിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് നാലോടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഭർത്താവ്: അനൂപ് പി രവി. മ്യൂസിയം പൊലീസ് കേസെടുത്തു. രണ്ടുവർഷം മുമ്പായിരുന്നു നിഷയുടെയും അനൂപിന്റെയും വിവാഹം. മൂന്നുവർഷമായി കെ–-റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനിൽ ജോലി ചെയ്യുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..