22 December Sunday

കാറുകൾക്ക് മുകളിലേക്ക് വൻമരം മറിഞ്ഞുവീണു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

വൈക്കം വെച്ചൂർ ബണ്ട് റോഡ് ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിൽ മരം കടപുഴകി വീണപ്പോൾ

കോട്ടയം > വൈക്കം വെച്ചൂർ ബണ്ട്റോഡിൽ ശക്തമായ കാറ്റിൽ വൻമരം കടപുഴകി റോഡിലൂടെ സഞ്ചരിച്ച കാറുകൾക്ക് മുകളിലേക്ക് വീണു. വൈക്കം- വെച്ചൂർ റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകൾക്ക് മുകളിലേക്കാണ് തിങ്കൾ പകൽ 11.30 ഓടെ  അപകടാവസ്ഥയിലായ മരം കടപുഴകി വീണത്. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ രണ്ട് യാത്രക്കാരും കോട്ടയം ഭാഗത്തുനിന്ന്‌ വൈക്കം ഭാഗത്തേക്ക് വന്ന കാറിൽ ഒരാളുമാണ് ഉണ്ടായിരുന്നത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് കോട്ടയം- ആലപ്പുഴ, വൈക്കം- വെച്ചൂർ റൂട്ടുകളിൽ രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top