08 September Sunday

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

മലപ്പുറം > മലപ്പുറത്ത് രണ്ടിടങ്ങളിലായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണു. കോഴിക്കോട് - എടവണ്ണപ്പാറ റൂട്ടിൽ ഓടുന്ന മുബാറക്ക് ബസിന് മുകളിലേക്കാണ് കൂറ്റൻ മരം വീണത്. ചില്ലുകൾ പൊട്ടിവീണ് യാത്രക്കാർക്കും കണ്ടക്ടർക്കും നിസാര പരിക്കേറ്റു. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. പിന്നീട് മുക്കത്ത് നിന്നുള്ള ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുഴുവനായി മുറിച്ചു നീക്കി.  

മലപ്പുറം കുന്നുമ്മൽ താമരകുഴിയിൽ മിനിലോറിക്ക് മുകളിലേക്കാണ് മരം വീണത്. രാവിലെ 8.45 നായിരുന്നു സംഭവം. വാഹനത്തിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top