27 December Friday

മീൻലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

മലപ്പുറം > മലപ്പുറത്ത് കെഎസ്ആർടിസി ബസും മീൻലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കുന്നുമ്മലിൽ പെട്രോൾ പമ്പിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയിലേക്ക് മലപ്പുറം ജൂബിലി റോഡിൽ നിന്ന് വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ വലതുഭാഗവും കെഎസ്ആർടിസിയുടെ മുൻഭാഗവും തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലും എൻജിന് സമീപമുള്ള കവചവും പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രികനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top