26 December Thursday

വിമാനത്താവളത്തിൽനിന്ന്‌ മടങ്ങുന്നതിനിടെ അപകടം; അമ്മയും മകനും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

പ്രതീകാത്മകചിത്രം

പത്തനംതിട്ട > വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് അമ്മയും മകനും മരിച്ചു. മാർത്താണ്ഡം സ്വദേശികളായ വസന്തി, മകൻ വിപിൻ എന്നിവരാണ് മരിച്ചത്. മരിച്ച വസന്തിയുടെ ഭർത്താവ് സുരേഷ്, മറ്റൊരു ബന്ധു സിബിൻ എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ –- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ശനി പകൽ 12.30ഓടെയാണ്‌ അപകടം.

വിദേശത്തേക്ക് പോകുന്ന മകൻ സുമിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മാർത്താണ്ഡത്തേക്കുള്ള മടക്കയാത്രയിലായിരുന്നു കുടുംബം. നിയന്ത്രണംവിട്ട കാർ റോഡരികിലുള്ള  ക്രാഷ്‌ ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിപിനാണ് കാറോടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top