26 December Thursday

കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

തിരുവല്ല > തിരുവല്ലയിൽ സ്കൂൾ വളപ്പിലെ മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങിയാണ് മരണം. ഞായറാഴ്ച വൈകിട്ട് മൂന്നോടെ തിരുവല്ല മുത്തൂർ –- കുറ്റപ്പുഴ റോഡിലായിരുന്നു അപകടം.

ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സിയാദ്. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കുറ്റപ്പുഴ ഭാഗത്തു നിന്നും റോഡിലൂടെ വന്ന ബൈക്ക് ഓടിച്ചിരുന്ന സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് വാഹനം മറിയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സിയാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയ്ക്കും മക്കൾക്കും നിസാര പരിക്കേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top