പത്തനംതിട്ട > ബസ് ശരീരത്തിലൂടെ കയറി ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശി ഐയ്യർ തെരുവ് പുന്നപ്പാക്കം വെങ്കൽ തിരുവള്ളൂർ ഗോപിനാഥ് (25) ആണ് മരിച്ചത്. നിലയ്ക്കൽ നമ്പർ 10 പാർക്കിങ് ഗ്രൗണ്ടിൽ വ്യാഴാഴ്ച രാത്രി 9.30നായിരുന്നു സംഭവം.
തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടമുണ്ടാക്കിയത്. ഗോപിനാഥ് പാർക്കിങ് ഏരിയയിൽ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു. മൃതദേഹം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..